കൊല്ലം : സിപിഐ കൊല്ലം ജില്ലാ ഘടകത്തില്‍ വിഭാഗീയത രൂക്ഷമാവുന്നു. ജില്ലാ സെക്രട്ടറിയെ മാറ്റുവാനുള്ള സംസ്ഥാന കൗണ്‍സില്‍ തീരുമാനം ജില്ലാഘടകം തള്ളിയതോടെയാണ് വിഭാഗീയത ഉണ്ടായിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ തന്നെ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. നിലവിലെ സെക്രട്ടറി എന്‍. അനിരുദ്ധന് ലോക്സഭാ തെരഞ്ഞെടുപ്പ് വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: