ന്യൂദല്‍ഹി: സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല സമിതിയുടെ നിര്‍ണാകയ യോഗം ഇന്ന്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് സമിതിയിലുള്ളത്.
അവസാനമായി നാലു പേരാണ് പട്ടികയിലുള്ളത്. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറിയും വനിതയുമായ റിന മിത്ര, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആര്.കെ. മിശ്ര, എന്‍ഐഎ മേധാവി വൈസി മോദി, സിഐഎസ്എഫ് മേധാവി രാജേഷ് രഞ്ജന്‍ എന്നിവര്‍.
റിന മിത്ര മധ്യപ്രദേശ് കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥയാണ്. മികച്ച പ്രതിഛായയുള്ള അവര്‍ക്ക് സര്‍വീസിലും നല്ല പേരാണ്. അവര്‍ സിബിഐ ഡയറക്ടറായാല്‍ ചരിത്രമാകും. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാകും.
അതേ സമയം വൈസി മോദിയും മികച്ച ഉദ്യോഗസ്ഥനാണ്. പത്തു വര്‍ഷം സിബിഐയില്‍ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: