ഫ്ളോറിഡയിലെ ബാങ്കില്‍ വെടിവയ്പ്പ്; അഞ്ച് മരണം

Thursday 24 January 2019 11:01 am IST

ഫ്ളോറിഡ: സെന്‍ട്രല്‍ ഫ്ളോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പ്പില്‍ അഞ്ച് മരണം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമിയെന്ന് സംശയിക്കുന്ന സീഫന്‍ ക്സേവര്‍ തന്നെയാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. ഇയാള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ഫ്ളോറിഡ ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.