കൊച്ചി: കോതമംഗലം പള്ളി തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭയ്ക്ക് തിരിച്ചടി. യാക്കോബായ സഭ നല്കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.
പള്ളിയില്‍ പ്രേവേശിക്കാന്‍ ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് പോലീസ് സംരക്ഷണം നല്‍കിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുടെന്ന് അറിയിച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയില്‍ ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് നിയമപരമായി അധികാരം നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ ഇതുവരെ വിധി നടപ്പാക്കാനായിട്ടില്ല.
ഇതിനിടെ ഓര്‍ത്ത്ഡോക്സ് പക്ഷത്തിന് പള്ളിയില്‍ ആരാധന നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് മുന്‍സിഫ് കോടതിയും ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: