ദാവോസ് : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒറ്റകക്ഷി ഭരണമാണ് അഭികാമ്യമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും രഘുറാം രാജന് ദേശീയ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ട്. ജിഎസ്ടി മികച്ച ചുവടുവയ്പായിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്ര ധനമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളെയും രഘുറാം രാജന് തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: