ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്. വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലെ നാല് ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.
സാമ്പത്തികമായി നഷ്ടത്തിലായ വീഡിയോകോണ്‍ ഗ്രൂപ്പിന് ചന്ദ കൊച്ചാര്‍ മുന്‍കൈയെടുത്ത് വഴിവിട്ട് 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് പരാതി. ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം നടക്കുന്നത്. ആരോപണത്തെത്തുടര്‍ന്ന് ബാങ്കിന്റെ എംഡി സ്ഥാനം ചന്ദ കൊച്ചാര്‍ രാജി വെച്ചിരുന്നു. സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.
വീഡിയോകോണ്‍ ഓഫിസുകള്‍ കൂടാതെ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവര്‍ റിന്യൂവബിള്‍സ്’ഓഫിസിലും മുംബൈയിലെ നരിമാന് പോയിന്റില്‍ പ്രവര്‍ത്തിക്കുന്ന സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: