ചെന്നൈ : തമിഴ്നാട്ടില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരികള്‍. സിനിമ റിലീസ് ചെയ്യുന്ന ദിവസം പാല് കവറുകള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അര്‍ധരാത്രിയില്‍ വിതരണത്തിനായി എത്തുന്ന പാല് കവറുകള്‍ കടകളുടെ മുന്നില്‍ തന്നെ പെട്ടിയിലാക്കി സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്ന ദിവസം ആരാധകര്‍ ഈ പാല് കവറുകള്‍ മോഷ്ടിക്കുന്നത് പതിവായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
സൂപ്പര്‍താരങ്ങളുടെ കട്ടൗട്ടിലും ബാനറിലുമെല്ലാം പാലഭിഷേകം ചെയ്യുന്നത് നിരോധിക്കുക. അല്ലെങ്കില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല് വിതരണ കടകള്‍ക്ക് സംരക്ഷണം നല്‍കുക എന്നീ നിബന്ധനകളും തമിഴ്നാട് പാല് വിതരണ തൊഴിലാളികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
2015 മുതല്‍ ഈ പാല് മോഷണത്തിന് അറുതി വരുത്താന്‍ ശ്രമിക്കുന്നുണ്ട്. ഒന്നിനും ഫലം കണ്ടിട്ടില്ലെന്നും സംഘടന അറിയിച്ചു. തന്റെ പുതിയ സിനിമയുടെ റിലീസിന്റെ അന്ന് കട്ടൗട്ടില്‍ പാലഭിഷേകം നടത്തണമെന്ന് സിമ്പു ആരാധകരോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തൊഴിലാളി സംഘടന പരാതിയുമായി എത്തിയിരിക്കുന്നത്. അടുത്തിടെ ഒരു സൂപ്പര്‍ താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ ഒരു ആരാധകന് വീണ് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: