കൊച്ചി : ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച നാമജപഘോഷയാത്രയില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നടപടി ഹൈക്കോടതി തടഞ്ഞു.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്.
നാമജപ റാലിയില്‍ പങ്കെടുത്ത 700 പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് തള്ളി. ഈ സാഹചര്യത്തില്‍ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതിനിടെ ഇതുസംബന്ധിച്ച് വിശദീകരണം നല്കാന് കോടതി സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: