തിരുവനന്തപുരം : ബജറ്റിനു മുന്നോടിയായുള്ള നിയമസഭാ സമ്മളനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ഗവര്‍ണരുടെ നയപ്രഖ്യാപനത്തോടെയാവും സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. 31നാണ് ബജറ്റ് അവതരണം.
അതേസമയം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ഇടയുള്ളതിനാല്‍ പൂര്‍ണ്ണ ബജറ്റ് ഉടന്‍ പാസ്സാക്കാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ്് അടുത്ത് വരാനിരിക്കേ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ണ്ണ ബജറ്റ് പാസ്സാക്കാനാവില്ല. വോട്ട് ഓണ്‍ അക്കൗണ്ട് സഭ പാസാക്കും.
നവകേരള നിര്‍മാണം ലക്ഷ്യം വെച്ചുള്ളതാണ് ഇത്തവണത്തെ ബജറ്റെന്നാണ് സൂചന. എന്നാല്‍ ശബരിമലയും, പ്രളയവും അനുബന്ധ പ്രശ്നങ്ങളുമാകും പ്രതിപക്ഷം ഉയര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: