ശബരിമല യുവതി പ്രവേശം പോലീസിന്റെ അറിവോടെയെന്ന് സത്യവാംങ്മൂലം

Thursday 24 January 2019 6:30 pm IST
ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിനു മറുപടിയായാണ് എസ്പി സത്യവാംങ്മൂലം നല്‍കിയത്. സിവില്‍ വേഷത്തിലായിരുന്നു യുവതികളുമായി പോലീസ് മലകയറിയത്.

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് പോലീസിന്റെ അറിവോടെയെന്ന് കോടതിയില്‍ സത്യവാംങ്മൂലം. കനകദുര്‍ഗയും ബിന്ദുവും പമ്ബയില്‍നിന്നും നാല് പോലീസുകാരുടെ അകമ്പടിയോടെയാണ് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയതെന്ന് പത്തനംതിട്ട എസ്പി ഹൈക്കോടതിയില്‍ സത്യവാംങ്മൂലം നല്‍കി. 

ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിനു മറുപടിയായാണ് എസ്പി സത്യവാംങ്മൂലം നല്‍കിയത്. സിവില്‍ വേഷത്തിലായിരുന്നു യുവതികളുമായി പോലീസ് മലകയറിയത്. കനകദുര്‍ഗയും ബിന്ദുവും പമ്പയില്‍ എത്തി സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് ദര്‍ശനത്തിനു സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.

പതിനെട്ടാംപടി വഴി പ്രവേശിക്കാതെ വിഐപി ഗേറ്റ് വഴി യുവതികളെ കൊണ്ടുപോയത് പ്രതിഷേധക്കാരെ ഒഴിവാക്കാനായിരുന്നു. നിരീക്ഷക സമിതിയോട് അനാദരവ് കാട്ടിയിട്ടില്ലെന്നും എസ്പി സത്യവാംങ്മൂലത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.