ന്യൂദല്‍ഹി: കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രിയെ അറിയില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിന് ട്വിറ്ററിലൂടെ ചുട്ട മറുപടി നല്കി കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. തന്നെ മറന്നതില്‍ അത്ഭുതമില്ലെന്നായിരുന്നു സ്മൃതിയുടെ മറുപടി.
സ്വന്തം വീട്ടിലെ അംഗം നടത്തിയ അഴിമതികള്‍ മറന്നുപോയ ഒരാള്‍, തന്റെ പേര് ഓര്‍ത്തിരിക്കുമോ. പ്രിയങ്കയുടെ ഈ ചോദ്യത്തില്‍ തനിക്ക് അത്ഭുതമില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
സ്മൃതി ഇറാനി താങ്കള്‍ക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ‘ആര്?’ എന്ന മറുചോദ്യമാണ് പ്രിയങ്ക നല്‍കിയത്. ഈ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയുടെ വിമര്‍ശന രൂപേണയുള്ള മറുപടി.
സജീവ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: