സഖ്യസര്‍ക്കാര്‍ വന്നാല്‍ സാമ്പത്തിക വളര്‍ച്ച കുറയും: രഘുറാം രാജന്‍

Friday 25 January 2019 3:03 am IST

ദാവോസ്; കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ വന്നാല്‍ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് ആര്‍ബിഐ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍. ദാവോസിലെ ലോക സാമ്പത്തിക ഫോറം സമ്മേളനത്തോടനുബന്ധിച്ച് ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഞാന്‍ രാഷ്ട്രീയക്കാരനല്ല. പക്ഷെ എല്ലാ രാഷ്ട്രീയക്കാരുമായും സംസാരിക്കാറുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ താന്‍ ധനമന്ത്രിയാകാനുമില്ല. ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ന്യായമായ വളര്‍ച്ചയാണ് നാം നേടിയത്. എന്നാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ചരക്ക് സേവനി നികുതി ക്രിയാത്മകമായ നടപടിയാണ്.അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.