കൊച്ചി: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം. ഗോവിന്ദന് ചീഫ് എഡിറ്ററായ മാസികയില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം വികൃമാക്കി പ്രസിദ്ധീകരിച്ചു. കര്‍ഷകത്തൊഴിലാളിയെന്ന മാസികയില്‍, തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ ലേഖനത്തിനൊപ്പം ചേര്‍ത്ത ചിത്രമാണ് വിവാദമായിരിക്കുന്നത്.
അശോക സ്തംഭത്തിലെ സിംഹങ്ങളുടെ തലയ്ക്ക് പകരം പശുവിന്റെ തല ചേര്‍ത്തും താഴേക്കുള്ള ഭാഗത്ത് നിക്കര്‍ ധരിപ്പിച്ചുമാണ് വികൃതമാക്കിയിരിക്കുന്നത്. ജാതിവിരുദ്ധ പ്രസ്ഥാനമാണ് ഇന്നത്തെ ആവശ്യമെന്ന തലക്കെട്ടിലെഴുതിയിരിക്കുന്ന ലേഖനത്തിലാണ് ചിത്രം.
ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിനെതിരെ 2005ലെ നിയമമനുസരിച്ച് ഇതിന് അഞ്ചുവര്‍ഷത്തെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
ഇന്ത്യന്‍ ദേശീയതയോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യദ്രോഹ നിലപാടാണ് ഈ ലേഖനവും ചിത്രവും മാസികയുമെന്നും സിപിഎം പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: