ന്യൂദല്‍ഹി: പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കേന്ദ്രമന്ത്രി ചി. ചിദംബരത്തിനു മേല്‍ കുരുക്ക് മുറുകി. ഇനി മോദി സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ ചിദംബരത്തിന് എതിരെ സിബിഐ നിയമ നടപടി തുടങ്ങും.
പ്രോസിക്യൂഷന് മോദി സര്‍ക്കാരിന്റെ അനുമതി തേടി സിബിഐ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. മുന്ധനമന്ത്രിക്കെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കിക്കഴിഞ്ഞു. കേസില്‍ ചിദംബരം മുഖ്യപ്രതിയാകുമെന്നാണ് സൂചന. എയര്‍സെല്‍ മാക്സിസ് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളാണ് ചിദംബരം.
ഐഎന്‍എക്സ് മീഡിയക്കേസില്‍ ജൂണില്‍ പലകുറി സിബിഐ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയക്ക് വലിയ തോതില്‍ വിദേശ ഫണ്ട് സ്വീകരിക്കാന്‍ കാര്‍ത്തി ഇടപെട്ടുവെന്നും ചിദംബരം തന്റെ അധികാരപരിധി വിട്ട് അതിന് സഹായിച്ചുവെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: