റെയില്‍വേയില്‍ രണ്ടര ലക്ഷം പേര്‍ക്ക് തൊഴില്‍

Friday 25 January 2019 4:30 am IST

ന്യൂദല്‍ഹി: റെയില്‍വേ വലിയ വികസനക്കുതിപ്പിന് ഒരുങ്ങുന്നു. അതിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ നിയമിച്ച് സര്‍വീസുകള്‍ കാര്യക്ഷമമാക്കാനാണ് പദ്ധതി. രണ്ടു വര്‍ഷം കൊണ്ട് 2.3 ലക്ഷം പേരെ നിയമിക്കുമെന്നും ഈ നിയമനങ്ങളില്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പത്തു ശതമാനം പേര്‍ക്കുള്ള സംവരണം നല്‍കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.

ഒന്നര ലക്ഷം പേരെ നിയമിച്ചു തുടങ്ങി. ഇത് ഏപ്രിലോടെ പൂര്‍ത്തിയാകും. നിലവില്‍ 12 ലക്ഷം ജീവനക്കാരാണ് റെയില്‍വേയിലുള്ളത്. വര്‍ഷം തോറും അരലക്ഷത്തോളം പേരാണ് വിരമിക്കുന്നത്. ഭാവിയില്‍ ഒരു തസ്തിക പോലും ഒഴിച്ചിടാതിരിക്കാനാണ് മുന്‍കൂറായി നിയമനങ്ങള്‍ക്ക് ഒരുങ്ങുന്നത്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.