കൊച്ചി: ബിഎംഡബ്ല്യു പുതിയ ബൈക്കുകളും കാറും ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ് ഫോര്‍ കാര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് അവതരിപ്പിച്ചത്. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മിച്ച എക്സ് ഫോറിന്റെ മൂന്ന് പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ഉള്‍പ്പെടെ മൂന്ന് മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
രണ്ടെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്. 60.6 ലക്ഷം മുതല്‍ 65.9 ലക്ഷമാണ് വില. ബിഎംഡബ്ല്യു മോട്ടോറാഡ് രണ്ട് പുതിയ മോഡല്‍ ബൈക്കുകളാണ് അവതരിപ്പിച്ചത്. നിലവിലുള്ള നൂതന സാങ്കേതികവിദ്യകള്‍ക്ക് പുറമെ ബിഎംഡബ്ല്യു ഷിഫ്റ്റ്ക്യാം ഈ മോഡലുകളിലൂടെ ആദ്യമായി അവതരിപ്പിക്കുന്നു. എക്സ് ഷോറൂം വില മോഡലുകള്‍ക്കനുസരിച്ച് 16.85 ലക്ഷം മുതല്‍ 21.95 ലക്ഷം വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: