കൊച്ചി: ഇന്ത്യയിലാദ്യമായി ഗ്രാഫീന് ആനിയോണ് നാപ്കിന് കേരളത്തില്‍നിന്ന് വിപണിയിലേക്ക്. അന്താരാഷ്ട്ര നിലവാരം ഉറപ്പുപറഞ്ഞ്, വിദേശ ഉല്‍പ്പന്നത്തിന്റെ മൂന്നിലൊന്ന് വിലക്കുറവില്‍ കൊളീന്‍ എന്ന ബ്രാന്റ് ആലുവയിലെ റീറ്റാ ഹൈജീന്‍ കമ്പനിയാണ് വിപിണിലിറക്കിയിരിക്കുന്നത്.
ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന മറ്റ് നാപ്കിനുകളേക്കാള്‍ ആരോഗ്യ സുരക്ഷിതത്വം, സൗകര്യം, ഔഷധഗുണം ഉറപ്പാക്കുന്നവയാണ് ഉല്‍പ്പന്നങ്ങളെന്ന് റീറ്റാ ഹൈജീന്‍ ഡയറക്ടര്‍ ജിതി ജോസഫ്, എ.എസ്.എം. ഹസീന, ജിനോജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊളീന്‍ ഗ്രാഫീന് ആനിയോണ്, കൊളിന് ഹെര്‍ബല്‍ മഗ്വേര്‍ട്ട് എന്നിവയാണ് പുതിയ ബ്രാന്‍ഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: