കൊച്ചി: ഇതിഹാസതാരം ഡേവിഡ് ലീ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്സിന്റെ ക്യാമ്പില്‍ എത്തി പരിശീലനം ആരംഭിച്ചതായി കോച്ച് ടി.സി ജ്യോതിഷ് പറഞ്ഞു. ഫെബ്രുവരി 2 ന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യു മുബൈയ്ക്ക് എതിരെയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്സിന്റെ ആദ്യ മത്സരം. സ്ലോവാക്യന്‍ താരം ആന്ദ്രേ പതുക് നേരത്തെ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഇന്ത്യന്‍ ഇന്റര്നാഷനുകളായ പ്രഭാകരന് എസ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്, മനു ജോസഫ്, രോഹിത് പി, കെ പ്രവീണ്‍ കുമാര്‍, സുരേഷ് ചന്ദ്ര കൊയിവാള്, മുജീബ്, ഹരിപ്രസാദ്, സുജോയ് ദത്ത, അങ്കുര്‍ സിങ്, വിനായക് രോഖ് ഡേ, ഗുരുപ്രസാദ് തുടങ്ങിയവരാണ് തൃപ്രയാറിലെ ക്യാമ്പില്‍ പരിശീലനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: