തിരുവനന്തപുരം: പതിനാലാമത് കേരള നിയമസഭയുടെ സമ്മേളനത്തിനു തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. പ്രളയത്തില്‍ നിന്നും കരകയറാന്‍ സഹായിച്ചവര്‍ക്ക് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. പ്രളയം നേരിടാന്‍ സഹായിച്ച കേന്ദ്രസേനയ്ക്കും മത്സ്യതൊഴിലാളികള്‍ക്കും ഗവര്‍ണര്‍ നന്ദി അറിയിച്ചു. പ്രളയ ബാധിതര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രളയബാധിതര്‍ക്ക് സഹായം നല്കാന് വൈകുന്നെന്ന് ആരോപിച്ച് നയപ്രഖ്യാപനത്തിടെ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിഷേധം അവസാനിപ്പിച്ച് തന്റെ പ്രസംഗം ശ്രദ്ധിക്കാന്‍ ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. പതിനാലാം മന്ത്രിസഭയുടെ പതിനാലാം സമ്മേളനമാണിത്. ഒന്‍പതു ദിവസം നീളുന്ന സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ഫെബ്രുവരി ഏഴിന് പിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: