മസൂരി : ബോളീവുഡ് താരം ഷാഹിദ് കപൂര്‍ നായകനാകുന്ന കബീര്‍ സിങ് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജനറേറ്റര്‍ ഓപ്പറേറ്ററായ മുസാഫര്‍നഗര്‍ സ്വദേശി രാമു(30) ആണ് മരിച്ചത്.
മുസൂരിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്. ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയിരുന്ന വസ്ത്രം ജനറേറ്റര്‍ ഫാനില്‍ കുരുങ്ങിയാണ് അപകടം സംഭവിച്ചത്. രാമുവിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: