കലാംസാറ്റ് ഭ്രമണപഥത്തില്‍

Friday 25 January 2019 12:18 pm IST

ബെംഗളൂരു :  വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച എറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹം കലാംസാറ്റ് ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ഈ ഉപഗ്രഹം മെക്രോസാറ്റ് ആറിനൊപ്പമാണ് ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.

ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് എന്ന കൂട്ടായ്മായാണ് കലാംസാറ്റിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വ്യാഴാഴ്ച രാത്രി 11.47നാണ് പിഎസ്എല്‍വി സി 44 റോക്കറ്റിലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

 ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥമാണ് ഉപഗ്രഹത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. 1.26 കിലോഗ്രാം മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. 12 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.