റിപ്പബ്ലിക് ദിനത്തില്‍ ആക്രമണത്തിന് ശ്രമം: ഭീകരന്‍ പിടിയില്‍

Friday 25 January 2019 12:26 pm IST

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഉമൈര്‍ എന്ന് വിളിപ്പേരുള്ള അബ്ദുള്‍ ലത്തിഫ് ഗനായ് എന്നയാളാണ് അറസ്റ്റിലായത്.

ദല്‍ഹി പൊലീസ് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടിക്കാനായത്. ജമ്മുകാശ്മീരില്‍ അടുത്തിടെയുണ്ടായ നിരവധി ഗ്രനേഡ് ക്രമണങ്ങള്‍ക്കു പിന്നില്‍ ഉമൈറാണെന്ന്  പൊലീസ് അറിയിച്ചു.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് ഈ മാസം 20ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരം ദല്‍ഹി പോലീസിന് ലഭിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.