ന്യൂദല്‍ഹി : ഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ സോബ്തി മരിക്കുകയായിരുന്നു.
വിഭജന കാലത്തിന്റെ ഓര്‍മ്മകളും, കാലത്തിനൊപ്പം മാറുന്ന ഇന്ത്യയിലെ മാനുഷിക മൂല്യങ്ങളും ആവിഷ്കരിക്കുന്നതാണ് ഇവരുടെ ഭൂരിഭാഗം രചനകളും.
ദര്‍വാരി, മിത്രമസാനി, മനന്‍ കി മാന്‍, പഹദ്, ഗുജറാത്ത് പാക്കിസ്ഥാന് സേ ഗുജറാത്ത്, ഹിന്ദുസ്ഥാന്‍, ദില്‍ ഒ ദാനിഷ്, സിന്ദഗിനാമ എന്നിവയാണ് സോബ്തിയുടെ പ്രധാന കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: