ന്യൂദല്‍ഹി : സാമ്പത്തിക പിന്നാക്കമുള്ള മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് സ്റ്റേയില്ല. ഇതുമായി ബന്ധപ്പെട്ട് മറുപടി നല്കാന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗത്തിന് പത്ത്ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ യൂത്ത് ഫോര്‍ ഇക്കല്വറ്റിയാണ് ഹര്‍ജി നല്‍കിയത്. സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡം ആക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെയുള്ളവര്‍ക്ക് സംവരണം നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: