ന്യൂദല്‍ഹി : മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ.ജി. സൈമണിന് വിശിഷ്ട സേവനത്തിനുള്ള പോലീസ്സ് മെഡല്‍.
ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിനും അര്‍ഹരായി. അസിസ്റ്റന്റ് കമാന്‍ഡര്‍മാരായ ജോസഫ് റസ്സന്‍ ഡിക്രൂസ്, ആര്. ബാലന്, എഎസ്ഐമാരായ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, യശോധരന്, സാബു എന്നിവര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിക്കും.
ഇതുകൂടാതെ യര്ഫോഴ്സിലെ മൂന്നു ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി. സ്റ്റേഷന് ഓഫീസര്‍ സോമന്, ഗ്രേഡ് അസിസ്റ്റന്റ് പ്രദീപ് കുമാര്‍ , ഗ്രേഡ് എ എസ്ടിഒ ഷാജിമോന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: