ഫേസ്ബുക്കിലെ വ്യാജന്മാര്‍ക്കെതിരെ പിടിമുറുക്കുന്നു

Friday 25 January 2019 3:05 pm IST

വാഷിങ്ടണ്‍ : ഫേസ്ബുക്കിലെ വ്യാജ പേജുകള്‍ക്കും, ഗ്രൂപ്പുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നു. വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് വരുമാനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് അധികൃതര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. 

ഇതുപ്രകാരം ഫേസ്ബുക്കിന്റെ നയങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളോ പേജുകളോ ആണെങ്കില്‍ പോലും ഇവ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാനും, നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളേയോ ഉള്ളടക്കങ്ങളോ വേഗത്തില്‍ തന്നെ കണ്ടെത്താനുമാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. 

ഇതോടൊപ്പം വിദേഷ പ്രസംഗങ്ങള്‍, തെറ്റായ വാര്‍ത്തകള്‍, നഗ്നത, ലൈംഗികത അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ എന്നിവ അതിവേഗം തന്നെ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യ്‌പ്പെടും, എന്നുമാത്രമല്ല ഈ അക്കൗണ്ട് ഉപയോക്താവിന് ഇതുസംബന്ധിച്ചുള്ള സന്ദേശവും അയയ്ക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.