ചന്ദ കൊച്ചാറിന് പിന്നാലെ നിരവധി ബാങ്ക് ഉന്നതര്‍ നിരീക്ഷണത്തില്‍

Friday 25 January 2019 6:00 pm IST

ന്യൂദല്‍ഹി:    വായ്പ്പാ അഴിമതിക്കേസില്‍  ഐസിഐസിഐ മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരെ  കേസ് എടുത്തതിനു പിന്നാലെ നിരവധി ബാങ്ക് തലവന്മാരെയും മുന്‍ മേധാവികളെയും സിബിഐ നിരീക്ഷണത്തിലാക്കി. പൊതുമേഖല ബാങ്കുകളുള്‍പ്പെടെയുള്ളവയിലെ   ഒരുഡസനോളം ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ പലര്‍ക്കും എതിരെ പ്രാഥമിക തലത്തിലുള്ള അന്വേഷണങ്ങളുമുണ്ട്.

ബ്രിക്‌സ് രാഷ്ര്ട്രങ്ങള്‍ രൂപീകരിച്ച ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെ തലവനായി സര്‍ക്കാര്‍ നിയമിച്ച കെ.വി. കമ്മത്തും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് സിഇഒ സന്ദീപ് ബക്ഷി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സിഇഒ സറിന്‍ ദറുവാല, ഗോള്‍ഡ്മാന്‍ സാഷെ ഇന്ത്യ മേധാവി സഞ്‌ജോയ് ചാറ്റര്‍ജി, ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ മേധാവി ഹോമി ഖുസ്രോഖാന്‍ എന്നിവരും പട്ടികയില്‍പ്പെടുന്നു.

എയര്‍സെല്‍-മാക്‌സിസ് കേസില്‍ ഐഡിബിഐ ബാങ്കിന്റെ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാര്‍ സിബിഐയുടെ പ്രതിപ്പട്ടികയിലുപ്പെട്ടിരുന്നു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കുമിഞ്ഞ് കൂടുന്നതായാണ് ഗ്രാഫുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം ആരോപണ വിധേയരായരാകുന്ന ഉദ്യാഗസ്ഥരും കൂടുന്നതായാണ് സിബിഐയുടെ കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.