തിരുവനന്തപുരം: തിരുവന്തപുരത്ത് നടന്ന അയ്യപ്പസംഗമം പങ്കാളിത്തം കൊണ്ട് സംഘാടകരുടെ പ്രതീക്ഷയക്കപ്പുറം വിജയമായിരുന്നു. ശബരിമല കര്‍മ്മസമിതിക്കും വിശ്വാസ സമൂഹത്തിനും ആവേശം നല്കിയ സംഗമം നവമാധ്യമങ്ങളിലും സൂപ്പര്‍ ഹിറ്റ് ആയതായി കണക്കുകള്‍.
ബിജെപിയുടേത് ഉള്‍പ്പെടെ 86 ഫേസ് ബുക്ക് പേജുകളിലായി ഒരേ സമയം പരിപാടി ലൈവായി കാണിച്ചു. നാലു മണിക്കൂര്‍ നീണ്ട ലൈവ് മാത്രം 34,32,356 പേരാണ് കണ്ടത്. അതിനുശേഷം മുറിച്ചിട്ട പ്രസംഗങ്ങളും ലക്ഷങ്ങളാണ് കണ്ടത്. സ്വാമി ചിദാനന്ദപുരി, ടി.പി സെന്‍കുമാര്‍ എന്നിവരുടെ പ്രസംഗങ്ങള്‍ യഥാക്രമം 54,67,838 ഉം 48,78,948 പേരും കണ്ടു.
86 ഫേസ് ബുക്ക് പേജുകളിലായി 40,457 പേര് ലൈവ് ഷെയര്‍ ചെയതു.
സംഗമം നടന്ന ദിവസം ട്രന്റിംഗിന്റെ കാര്യത്തില്‍ അന്ന് മുഴുവന്‍ സമയത്തും ഒന്നാം സ്ഥാനത്തായിരുന്നു. ദേശീയതലത്തില്‍ നാലാം സ്ഥാനത്ത് അയ്യപ്പസംഗമം വാര്‍ത്തയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: