പ്രശ്‌നകാരണം ആചാരങ്ങളെ അറിയാത്തത്: അമൃതാനന്ദമയി

Saturday 26 January 2019 3:54 am IST

ക്ഷേത്രാചാരങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് ശബരിമലയിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. ശബരിമലയില്‍ ആചാരപരമായി സ്ത്രീകളെ തള്ളിയിട്ടില്ല. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്‌കൂളുകളുണ്ട്. അതൊന്നും ലിംഗവ്യത്യാസമായി കാണുന്നില്ല. അതുപോലെത്തന്നെയാണ് ശബരിമലയിലും. ശബരിമലയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.

ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രദേവതയും ഈശ്വര സങ്കല്‍പ്പവും തമ്മില്‍ വ്യത്യാസമുണ്ട്. ഈശ്വരന് സ്ത്രീ-പുരുഷ വ്യത്യാസമില്ല. അത് സര്‍വവ്യാപിയാണ്. സമുദ്രത്തിലെയും ടാങ്കിലെയും മത്സ്യങ്ങള്‍ പോലെ, നദിയിലെയും നീന്തല്‍ക്കുളത്തിലെയും വെള്ളംപോലുള്ള വ്യത്യാസം അതിനുണ്ട്. ഇവ പരിപാലിക്കുന്നതില്‍ വ്യത്യാസമുണ്ട്. അതുപോലെ ക്ഷേത്രങ്ങളും അതിന്റേതായ രീതിയില്‍ പരിപാലിക്കണം.

മമ്മുട്ടി ചോദിച്ചു, ഇതിലെ സിബിഐ ഓഫീസര്‍ ഒരു ബ്രാഹ്മണ പട്ടര്‍ ആയാല്‍ എങ്ങനെ ഉണ്ടാകും എന്ന്. ഞാന്‍  ചോദിച്ചു പട്ടന്മാര്‍ സിബിഐ ഓഫീസര്‍ ആയാല്‍ ജനങ്ങള്‍ വിശ്വസിക്കുമോ എന്ന്. ഉടന്‍ തന്നെ ആ സീന്‍ മമ്മുട്ടി എന്നെ അഭിനയിച്ചു കാണിച്ചു. പുറകുവശത്തു കൈകെട്ടിയുള്ള നടത്തമൊക്കെ അദ്ദേഹം അഭിനയിച്ചു കാണിച്ചപ്പോള്‍ പിന്നെ എനിക്ക് ഒരു സംശയവും ഉണ്ടായില്ല. അപ്പോഴും പ്രൊഡ്യൂസര്‍ക്കും  സംവിധായകനും കുറച്ചു സംശയം തോന്നിയിരുന്നു.

ഞാന്‍ പറഞ്ഞു, പേടിക്കണ്ട സംഗതി നന്നാവും എന്ന്. അതാണു  സിബിഐയുടെ  തുടക്കം. ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒട്ടും നാടകീയമായിരുന്നില്ല. അതു ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മമ്മൂട്ടിക്കും മധുവിനും എന്തോ പോരായ്മ തോന്നി. രണ്ടുപേരും കൂടി എന്റെ റൂമില്‍ വന്നു. ഈ സീനില്‍ കുറച്ചുകൂടി ഡ്രാമ വേണം എന്നു പറഞ്ഞു. അങ്ങനെയാണ് അതു ഞാന്‍ മാറ്റിയെഴുതിയത്.

ഹൈന്ദവാചാരങ്ങളിലും ക്ഷേത്രങ്ങളിലുമുള്ള കടന്നുകയറ്റത്തില്‍ വേദനിക്കുന്നവരില്‍ കമ്യൂണിസ്റ്റകാരുമുണ്ട്. വിവേകം അല്‍പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രിക്ക് ഇനിയും സമയമുണ്ട്. നവോത്ഥാനത്തിനും നവീകരണത്തിനും പിന്തിരിഞ്ഞു നില്‍ക്കുന്ന സമീപനം ഹൈന്ദവ സമൂഹം ഒരുകാലത്തും സ്വീകരിച്ചിട്ടില്ല.

കാലത്തിനനുസരിച്ച് പരിവര്‍ത്തനങ്ങളും ഗുണകരമായ മാറ്റങ്ങളും ആചാര്യ സമൂഹത്തിനൊപ്പം നിന്ന് സ്വീകരിച്ചിട്ടേയുള്ളു. പക്ഷെ ഒരു ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റേണ്ടത് കോടതിയോ സര്‍ക്കാരോ അല്ല. ശബരിമല ആചാരത്തിന്റെ കാര്യത്തില്‍ വിശ്വാസികളും ആചാര്യന്മാരുമാണ് മാറ്റം തീരുമാനിക്കേണ്ടത്. ശബരിമല വിഷയത്തില്‍ മുമ്പെങ്ങുമല്ലാത്ത വിധം ഹൈന്ദവ ജാഗ്രതയുണ്ടായിട്ടുണ്ട്.

വനിതാ ഇമാമും വനിതാ ബിഷപ്പുമാരും വേണമെന്ന് ആരും വാദിക്കില്ല. കാരണം, അത് മതപരമായ ചിട്ടവട്ടമാണ്. 41 ദിവസം വ്രതമെടുത്ത് നടത്തുന്ന ശബരിമല തീര്‍ഥാടനത്തിന് അതിന്റേതായ പ്രത്യേകതയുണ്ട്. സര്‍ക്കാരും ആട്കിവിസ്റ്റുകളും ഭക്തരും തമ്മിലുള്ള സംഘര്‍ഷമായി അത് മാറരുത്. മതവികാരങ്ങളും ഭക്തരുടെ അവകാശങ്ങളും വ്രണപ്പെടുത്തുന്നത് ശരിയല്ല.

നദിയോരത്തെ കല്‍പ്പടവ് ഇപ്പോള്‍ ശൂന്യമായിട്ടുണ്ടാകുമോ? പിണഞ്ഞിരുന്ന രണ്ടുപേര്‍ നദീഹൃത്തിലേക്ക് ചേക്കേറിയിട്ടുണ്ടാകുമോ? സ്വപ്‌നമിനുക്കങ്ങള്‍ പോലെ എന്തൊക്കെയോ ചിലത് അങ്ങിങ്ങ് തിളങ്ങുന്നുണ്ട് ഒറ്റപ്പെട്ട് നില്‍ക്കുന്നുണ്ട് നേരം വെളുക്കുമ്പോള്‍  അവതോണിയിലേറി അക്കരെയിക്കരെ പോകുമായിരിക്കും നദിശാന്തമായി ഒഴുകുന്നു -ബൃന്ദ

'ചില്ലി'ന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതില്‍ മുപ്പത്തിയെട്ടോളം സീനേ ഉള്ളൂ. കച്ചവട സിനികള്‍  75 മുതല്‍ 80 സീനുകള്‍ വരെ എഴുതിയാണ് ഷൂട്ട് ചെയ്യാറുള്ളത്. അതേപ്പറ്റി അന്വേഷിച്ചപ്പോള്‍, ''എനിക്കുപറയാന്‍ ഇത്രയേയുള്ളു'' എന്നായിരുന്നു ലെനിന്‍സാറിന്റെ നിസ്സംഗമായ മറുപടി. മിതഭാഷിയായിരുന്നു ലെനിന്‍സാര്‍. അതുപോലെ മിതമായ സംഭാഷണങ്ങളും പശ്ചാത്തല വിവരണങ്ങളുമേ തിരക്കഥയിലും ഉണ്ടായിരുന്നുള്ളു. ബാക്കി മുഴുവന്‍ അദ്ദേഹത്തിന്റെ മനസ്സിലായിരൂന്നു.- കമല്‍

എനിക്ക് താല്‍പ്പര്യമില്ലെങ്കില്‍ കന്യാസ്ത്രീ വസ്ത്രം അഴിച്ചുവച്ചിട്ടു പോട്ടെയെന്ന് പറയാന്‍ കേരളത്തില്‍ ആര്‍ക്കാണ് അവകാശമുള്ളത്?  സന്യാസത്തില്‍ താല്‍പര്യമില്ലെന്നോ യേശുവിന്‍ വിശ്വാസമില്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഈ പറയുന്ന ആരെങ്കിലും പറഞ്ഞിട്ടാണോ ഞാന്‍ സന്യാസം സ്വീകരിച്ചത്. എനിക്ക് ജീവിക്കാന്‍ മാനസികമായ ഒരു പിന്തുണയും ഇല്ലാത്ത അവസ്ഥയില്‍ ഞാന്‍ കടിച്ചുതൂങ്ങി നില്‍ക്കില്ല. അപ്പോഴും സന്യാസവ്രതം ഞാന്‍ അവസാനിപ്പിക്കില്ല. അങ്ങനെ ഇറങ്ങാന്‍ തീരുമാനിച്ചാലും ഞാന്‍ വെറുതെ ഇറങ്ങിപ്പോകില്ല. എനിക്ക് ജീവിക്കാനുള്ള സകല ആനുകൂല്യങ്ങളും തരാന്‍ സഭ ബാധ്യസ്ഥരാണ്. -സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ചില കാര്യങ്ങള്‍ ചെയ്യാന്‍ ആളുകളെ നിര്‍ബന്ധിച്ചാല്‍ അതിനുവേണ്ടി ശ്രമിച്ച് നിങ്ങളുടെ ജീവിതം തീര്‍ന്നുപോകുകയേഉള്ളു.  ഫോണും സോഷ്യല്‍ മീഡിയയും ഒന്നും വേണ്ട എന്ന് സമൂഹത്തോടും പറയുന്നവരുടെ അവസ്ഥയും ഇതു തന്നെ. എന്റെ വീട്ടില്‍ എല്ലാവരും ഉച്ചഭക്ഷണവും അത്താഴവും ഒന്നിച്ചിരുന്നാണ് കഴിച്ചിരുന്നത്. ഒരാള്‍ വരാന്‍ വൈകിയാല്‍ മറ്റുള്ളവര്‍ കാത്തിരിക്കും. അതുകൊണ്ട് സമയത്തിനു വീട്ടിലെത്താന്‍ എല്ലാവരും ശ്രമിക്കും. സോഷ്യല്‍ മീഡിയയിലും ഇതുപോലെ ചിട്ട ഉണ്ടാകണം. മാതാപിതാക്കള്‍ ഫോണ്‍ വിവേചനത്തോടെയാണ് ഉപയോഗിക്കുന്നതെങ്കില്‍ മക്കളും ആ വഴിക്കു നീങ്ങും. സോഷ്യല്‍ മീഡിയയില്‍ അടിമയായ അച്ഛനുമമ്മയും എന്തുപറഞ്ഞ് മക്കളെ നിയന്ത്രിക്കും. -സദ്ഗുരു ജഗ്ഗി വാസുദേവ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.