ന്യൂദല്‍ഹി: അയോധ്യാ കേസ് പരിഗണിക്കുന്ന ബെഞ്ച് സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു. ബെഞ്ചില്‍ നിന്ന് ഒഴിവായ ജസ്റ്റിസ് യു.യു ലളിതിന് പുറമേ ജസ്റ്റിസ് എന്‍.വി രമണയെയും ബെഞ്ചില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ് എന്നിവരാണ് പുതിയ അംഗങ്ങള്‍.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ക്ക് പുറമേയാണ് രണ്ടുപേര്‍ കൂടി അംഗങ്ങളായത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജനുവരി 29ന് കേസ് പരിഗണിക്കും. അന്തിമ വാദം കേള്‍ക്കുന്ന തീയതിയും സമയക്രമവും 29ന് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: