സൈന സെമിയില്‍; സിന്ധു, ശ്രീകാന്ത് പുറത്ത്

Saturday 26 January 2019 4:22 am IST

ജക്കാര്‍ത്ത: ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ മാസ്്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. അതേസമയം പി.വി. സിന്ധുവും കെ. ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

എട്ടാം സീഡായ സൈന ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പാവി ചോവുവോങ്ങിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 21-7,21-18. ഈ സീസണില്‍ സൈന തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒരു ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്. കഴിഞ്ഞാഴ്ചത്തെ മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ സൈന സെമിയിലെത്തിയിരുന്നു.

ചൈനീസ് താരങ്ങളായ ഹി ബിങ്ജിയാവോയും ചെന്‍ സിയാവോസിന്നും തമ്മിലുളള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് സൈന സെമിയില്‍ എതിരിടുക.

നിലവിലെ ലോക ചാമ്പ്യനായ കരോളിന മാരിനാണ് ക്വാര്‍ട്ടറില്‍ സിന്ധുവിനെ കീഴടക്കിയത്. നേരിട്ടുളള ഗെയിമുകള്‍ക്കാണ് സിന്ധു കീഴടങ്ങിയത്. സ്‌കോര്‍ 11-21, 12-21.

ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ഏഷ്യന്‍ ഗെയിംസ്് ചാമ്പ്യനായ ജോനാഥന്‍ ക്രിസ്റ്റിയോട് നേരിട്ടുളള സെറ്റുകള്‍ക്ക് തോറ്റു. സ്‌കോര്‍ 18-21, 19-21.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.