പഞ്ച്കുള: നിലവിലെ ജേതാക്കളായ മിനര്‍വ പഞ്ചാബിനെ ഐ ലീഗില്‍ പോയിന്റ് നിലയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന ഷില്ലോങ് ലാജോങ് അട്ടിമറിച്ചു. താവു ദേവിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഷില്ലോങ്ങ് വിജയിച്ചത്. കളിയവസാനിക്കാന്‍ ആറു മിനിറ്റുളളപ്പോള്‍ നോറേം മഹേഷ് സിങ്ങാണ് ഗോള്‍ നേടിയത്.
പതിനാല് മത്സരങ്ങളില്‍ ഷില്ലോങ് ലാജോങ്ങിന്റെ രണ്ടാം വിജയമാണിത്. ഏഴു പോയിന്റുള്ള ലാജോങ്ങ് പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്. അതേസമയം മിനര്‍വ പതിനാല് മത്സരങ്ങളില്‍ അത്രയും തന്നെ പോയിന്റ് നേടി ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: