കോഴിക്കോട്: പ്രഥമ പ്രോവോളി ലീഗില്‍ പൊരുതാനൊരുങ്ങി കാലിക്കറ്റ് ഹീറോസ് ടീം. അമേരിക്കന്‍താരം പോള്‍ ലോട്മാന്, കോംഗോ താരം ഇലൗനി എന്ഗംപൗരു, മുന്‍ കേരള ക്യാപ്റ്റനും അന്താരാഷ്ട്ര താരവുമായ ജെറോം വിനീത് തുടങ്ങിയവര്‍ അണിനിരക്കുന്ന താണ് കാലിക്കറ്റ് ഹീറോസ് . കോഴിക്കോട്ട് ഇന്നലെ ടീം പ്രഖ്യാപനവും തീം സോംഗ് പ്രകാശനവും നടന്നു.
ജെറോം വിനീതാണ് ക്യാപ്റ്റന്‍. ദേശീയ ടീമിലെ അറ്റാക്കര്‍ അജിത്ത് ലാല്‍, സൂപ്പര്‍ ലിബറോ സി.കെ. രതീഷ്, കര്‍ണാടകയുടെ നായകന് കാര്‍ത്തിക് അശോക്, നവീന്‍ കുമാര്‍, വിപുല്‍ കുമാര്‍, മനോജ് ലക്ഷ്മിപുരം മഞ്ജുനാഥ, ജിത്തു തുടങ്ങിയ 14 താരങ്ങളാണ് ടീമിലുള്ളത്. മുന്‍ അന്താരാഷ്രട താരവും ജമ്മുകാശ്മീര്‍ ടീം കോച്ചുമായിരുന്ന സജാദ് ഹുസൈന് മാലിക്കാണ് പരിശീലകന്. മുന്‍ ഇന്ത്യന്‍ താരം ഇ.കെ. കിഷോര്‍ മെന്റര്‍ ആയി ടീമിനെ പിന്തുണയ്ക്കും.
കാലിക്കറ്റ് ഹീറോസിനെ വിജയത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ പോള്‍ ലോട്മാന് പറഞ്ഞു. ലോകത്തെ മികച്ച ലീഗായി പ്രോ വോളി ലീഗ് മാറുമെന്ന് കോംഗോ താരം ഇലൗനി എന്ഗംപൗരു പറഞ്ഞു. ഗോകുലം ഗോപാലന്, ടി.സി. അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് തീംസോംഗ് പ്രകാശനം ചെയ്തു. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രുതിയാണ് ഗാനം രചിച്ചത്. വിജയ് കൃഷ്ണനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഫെബ്രുവരി രണ്ടിന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രോവോളി പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: