മുംബൈ: മുംബൈയില്‍ അതിശൈത്യം തുടരുന്നു. അന്തരീക്ഷ താപനില 13 .4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഇന്നലെ രാത്രിയില്‍ തണുപ്പ് കൂടിയതോടെ ജനുവരിയിലെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ട ദിവസമായി മാറി. പോയ വര്‍ഷത്തേക്കാള്‍ കുറവ് താപനിലയാണ് ഈ വര്‍ഷം അനുഭവപ്പെട്ടത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ താപനിലയില്‍ അല്‍പ്പം വ്യതിയാനം ഉണ്ടാകുമെന്നും വാരാന്ത്യത്തില്‍ കൂടുവാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു നിന്നുള്ള കാറ്റിന്റെ ഗതിയാണ് കാലാവസ്ഥയിലെ മാറ്റത്തിന് കാരണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 1962 ജനുവരിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന 7.4 ഡിഗ്രി സെഷ്യസ് ആണ്. കഴിഞ്ഞ ഒരാഴ്ച്ചയായി നഗരത്തിലെ താപ നില കൂടിയും കുറഞ്ഞുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: