തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യം സാമ്പത്തികമായി പുരോഗതി നേടിയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. കേരളം വികസനത്തിന്റെ പാതയിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും റിപ്പബ്ലിക് ദിന പരേഡിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
പ്രളയം കേരളത്തിന്റെ വികസനത്തെ പിന്നോട്ട് നയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. സങ്കുചിത രാഷ്ട്രീയം കേരള പുനര്‍ നിര്‍മാണത്തെ തടസപ്പെടുത്തരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി കേരളത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം.
പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: