ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 34 ആയി

Sunday 27 January 2019 10:47 am IST

റിയോ ഡി ജനാറോ : ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 34ല്‍ എത്തി. 300 പേരെ കാണാതായിട്ടുണ്ട്. ആയിരത്തോളം പേര്‍ ഭവനരഹിതരായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബുരമാഡിഞ്ഞോ പട്ടണത്തിലെ സ്വകാര്യ ഇരുമ്പയിര് ഖനിയായ വലെയിലെ അണക്കെട്ടാണ് തകര്‍ന്നത്. 

ഖനനത്തെ തുടര്‍ന്നുള്ള ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളം പൊട്ടിയൊഴുകിയതാണ് ദുരന്തത്തിന്റെ തീവ്രണ കൂടാന്‍ കാരണം. ഖനിയിലെ ഭക്ഷണശാല അണക്കെട്ടിലെ വെള്ളത്തില്‍ മണ്ണും ചെളിയും കൊണ്ട് മൂടി. ഡാം തകര്‍ന്നതോടെ ടണ്‍ കണക്കിന് ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളമാണ് പ്രദേശത്തേയ്ക്ക് ഒഴുകിക്കൊണ്ടിരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അപകടം നടന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടന്ന് വരികയാണ്.  പ്രദേശത്തേയ്ക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലായതിനാല്‍ ഹെലിക്കോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനം മാത്രമേ നടക്കൂവെന്നാണ് പുറത്തുവരുന്ന വിവരം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.