ഫിലിപ്പീന്‍സ് പള്ളിയില്‍ ഇരട്ട സ്‌ഫോടനം : 21 മരണം

Sunday 27 January 2019 1:00 pm IST

മനില : ഫിലിപ്പീന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 21 മരണം. 71 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരണമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഞായറാഴ്ച രാവിലെ സുലു പ്രവിശ്യയിലെ ജോളോയില്‍ റോമന്‍ കത്തോലിക്ക പള്ളിക്കു നേരെയാണ് ആക്രമണം നടന്നത്. കുര്‍ബാന നടക്കുന്നതിനിടെ പള്ളി കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്.

അതിനു പിന്നാലെ കാര്‍ പാര്‍ക്കിങ് സ്ഥലത്തും സ്‌ഫോടനം നടക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സാധാരണ്ക്കാരും സൈനികരും ഉള്‍പ്പെടും. ആക്രമണത്തിന്റെ ുതത്രവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.