ഇടുക്കി : കണ്ണന് ദേവന് കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിലുണ്ടായ തീ പിടിത്തത്തില്‍ വീട്ടമ്മ മരിച്ചു.ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷിന്റെ ഭാര്യ ഷണ്‍മുഖവള്ളി (58) ആണ് മരിച്ചത്.
രാവിലെ 8.30 ഓടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികള്‍ വാച്ചര്‍ ചെല്ലയെ വീട്ടിലേയ്ക്ക് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെ ഷണ്‍മുഖവള്ളിയുടെ കിടപ്പുമുറി മുഴുവന്‍ തീപടര്‍ന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പുക അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷണ്‍മുഖവള്ളിയെ കണ്ടെത്തിയത്. ഷോട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: