ദക്ഷിണാഫ്രിക്കന്‍ താരത്തെ അപമാനിച്ച സംഭവം; പാക് ക്യാപ്റ്റന് നാല് മത്സരങ്ങളില്‍ വിലക്ക്

Sunday 27 January 2019 3:53 pm IST

ഡര്‍ബന്‍:  ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡില്‍ ഫെലൂക് വായോയെ വംശീയമായി അധിക്ഷേപിച്ച പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് നാലു മല്‍സരങ്ങളില്‍നിന്ന് വിലക്ക്. 

ഇതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തില്‍നിന്ന് സര്‍ഫ്രാസിന്റെ ഒഴിവാക്കി. ഷോയ്ബ് മാലിക്കാണ് പകരം ടീമിനെ നയിക്കുന്നത്. ഇതിനു പുറമെ അടുത്ത ഏകദിനവും ട്വന്റി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളു സര്‍ഫ്രാസിനു നഷ്ടമാകും.

ചൊവ്വാഴ്ച ദല്‍ബാനില്‍ നടന്ന ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെയാണ് സര്‍ഫ്രാസ് ഫെലൂക്കിനെ അപമാനിച്ചത്.  സംഭവം  വിവാദമായതോടെ സര്‍ഫ്രാസ് ഫെലൂക് വായോട് മാപ്പ് ചോദിച്ചിരുന്നു. 

പാക് ക്യാപ്റ്റന്റെ മാപ്പപേക്ഷ ഇരുവരും സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഐസിസി നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഐസിസിയുടെ വംശീയാധിക്ഷേപ വിരുദ്ധ നിയമം സര്‍ഫ്രാസ്  തെറ്റിച്ചുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഐസിസി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.