മധുര: തമിഴ്നാട്ടിലെ മധുരയില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങുന്നു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എയിംസിന് തറക്കല്ലിട്ടു.
ആരോഗ്യ സംരക്ഷണവും ചികിത്സയും മുഴുവന്‍ ജനങ്ങള്‍ക്കും താങ്ങാവുന്ന ഒന്നാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. എയിംസ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ ഒരു ബ്രാന്‍ഡായി മാറി. അതുപോലുള്ള സ്ഥാപനം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ തുടങ്ങാനാണ് സര്‍ക്കാരിന്റെ പദ്ധതി, അദ്ദേഹം പറഞ്ഞു.
മധുര, തഞ്ചാവൂര്‍, തിരുനല്‍വേലി തുടങ്ങിയ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളേജുകളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളും മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: