തിരുവനന്തപുരം : നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി വരുമാനം നേട്ടത്തിലേക്ക്. ഇതിന്റെ ആദ്യ പടിയായി ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം വരുമാനത്തില്‍ നിന്ന് നല്കാന് തീരുമാനിച്ചു.
കാല് നൂറ്റാണ്ടിന് ശേഷമാണ് കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുക്കാന്‍ സാധിക്കുന്നത്. ഒരു മാസത്തെ ശമ്പളത്തിനു വേണ്ട 90 കോടി രൂപ കമ്പനിക്ക് ലഭിച്ചു. ശബരിമല സര്‍വ്വീസില്‍ നിന്നുള്ള നേട്ടവും എംപാനലുകാരെ പിരിച്ചുവിട്ടതിനാലും നഷ്ടത്തിലായിരുന്ന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതുമാണ് വരുമാനം വര്‍ധിക്കാന്‍ കാരണം.
ഇത്തവണ മണ്ഡലകാലത്ത് 45.2 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ച വരുമാനം. പമ്പ- നിലയ്ക്കല്‍ സര്‍വ്വീസില്‍ നിന്ന് 31.2 കോടിയും, ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് 14 കോടിയും കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: