അയോദ്ധ്യ: സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കില്ല

Sunday 27 January 2019 7:38 pm IST
ഭരണഘടനാ ബഞ്ചിലെ അംഗം ജസ്റ്റിസ് എസ്.എ ബോബ്ദെയാണ് അവധിയില്‍ പ്രവേശിച്ചത്. ജനുവരി 29 നാണ് കേസ് പരിഗണിക്കാനിരുന്നത്.

ന്യൂദല്‍ഹി: അയോദ്ധ്യ കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ ഒരാള്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

ഭരണഘടനാ ബഞ്ചിലെ അംഗം ജസ്റ്റിസ് എസ്.എ ബോബ്ദെയാണ് അവധിയില്‍ പ്രവേശിച്ചത്. ജനുവരി 29 നാണ് കേസ് പരിഗണിക്കാനിരുന്നത്.

കേസ് വാദം കേള്‍ക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്ക്ക് പുറമെ ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ്.എ ബോബ്ദെ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.