മീറ്റര്‍ ഇങ്ങനെ സ്മാര്‍ട്ട് ആകണോ?

Monday 28 January 2019 1:35 am IST
സ്മാര്‍ട്ട്മീറ്റര്‍ ഒരു പ്രീപെയ്ഡ് മീറ്റര്‍ ആണ്. ഉപഭോഗം നടത്തേണ്ട വൈദ്യുതചാര്‍ജ് ആദ്യമേ തന്നെ ബോര്‍ഡ് അക്കൗണ്ടില്‍ അടയ്ക്കണം. അത്രയും തുക ക്രെഡിറ്റ് ആകുന്ന സ്മാര്‍ട്ട്മീറ്ററില്‍ കൂടി അത്രയും വൈദ്യുതി മാത്രമേ നമുക്ക് ഉപയോഗിക്കാനാവൂ. അടച്ച പണം തീര്‍ന്ന് കഴിയുമ്പോള്‍ രാത്രി ആയാലും ശരി പിന്നെ വീട്ടില്‍ കറണ്ട് കാണില്ല, പിന്നീട് കാശ് അടയ്ക്കും വരെ.

കെഎസ്ഇബി എല്ലാവീടുകളിലും സ്മാര്‍ട്ട്മീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങുകയാണല്ലോ. നമ്മളും അതിനെപറ്റി ചിലതൊക്കെ അറിഞ്ഞിരിക്കണം.

ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ആണ് സ്മാര്‍ട്ട് മീറ്റര്‍? 

ഉപഭോക്താക്കള്‍ക്ക് വേണ്ടി എന്ന് പറയുന്ന സ്മാര്‍ട്ട്മീറ്റര്‍ പൂര്‍ണ്ണമായും കെഎസ്ഇബിയുടെ ലാഭത്തിനുവേണ്ടി മാത്രമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. എങ്ങനെ എന്ന് നോക്കാം.

ആദ്യത്തെ ലാഭം എന്നത് ഇതില്‍ കറണ്ടിന്റെ യൂണിറ്റ്‌വില നിശ്ചയിക്കുന്നത് ഇപ്പോഴത്തെ പോലെ രണ്ട് മാസം കൂടുമ്പോള്‍ ഉപയോഗിച്ച ആകെ യൂണിറ്റിന്റെ വില എന്ന നിലയില്‍ അല്ല. പകരം 'പീക് ടൈം'' വില എന്ന നിലയ്ക്കാണ്. ഉദാഹരണത്തിന് തിരുവോണത്തിനും ക്രിസ്മസ്, ന്യുഇയര്‍ പോലുള്ള ദിവസം മൊബൈല്‍ സന്ദേശത്തിന് അധികം ചാര്‍ജ് മൊബൈല്‍ ധാതാക്കള്‍ ഈടാക്കുന്നില്ലേ അതുപോലെ. വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയുള്ള 'പീക് ടൈമില്‍' ഉപയോഗിക്കുന്ന വൈദ്യുതചാര്‍ജിന് രണ്ട് ഇരട്ടിയിലധികം തുക വരും. അപ്പോള്‍ രണ്ട് മാസം കൊണ്ട് ഒറ്റയടിക്ക് കറണ്ട് ചാര്‍ജ് ഇരട്ടിയായി എന്ന് സാരം. ഇപ്പോള്‍ 2000/ബില്‍ ഉപയോഗിക്കുന്നവര്‍ക്ക് 4000 അടയ്‌ക്കേണ്ടിവരും. കെഎസ്ഇബിക്ക് ലാഭം 2000 രൂപ.

സ്മാര്‍ട്ട്മീറ്റര്‍ ഒരു പ്രീപെയ്ഡ് മീറ്റര്‍ ആണ്. ഉപഭോഗം നടത്തേണ്ട വൈദ്യുതചാര്‍ജ് ആദ്യമേ തന്നെ ബോര്‍ഡ് അക്കൗണ്ടില്‍ അടയ്ക്കണം. അത്രയും തുക ക്രെഡിറ്റ് ആകുന്ന സ്മാര്‍ട്ട്മീറ്ററില്‍ കൂടി അത്രയും വൈദ്യുതി മാത്രമേ നമുക്ക് ഉപയോഗിക്കാനാവൂ. അടച്ച പണം തീര്‍ന്ന് കഴിയുമ്പോള്‍ രാത്രി ആയാലും ശരി പിന്നെ വീട്ടില്‍ കറണ്ട് കാണില്ല, പിന്നീട് കാശ് അടയ്ക്കും വരെ.

ബില്‍ അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരാന്‍ ബോര്‍ഡ് ഇനിമുതല്‍ പോകേണ്ട. ആ രണ്ടുമാസത്തെ പണം അഡ്വാന്‍സായി എസ്ഇബിക്ക് ലഭിച്ചുവെന്ന മറ്റൊരു ലാഭവും.

സ്മാര്‍ട്ട്മീറ്റര്‍ വഴി കെഎസ്ഇബിക്കുണ്ടാകുന്ന മറ്റൊരു ലാഭമാണ് മീറ്റര്‍ റീഡര്‍മാരെ വേണ്ട എന്നത്. നമ്മുടെ വീട്ടിലെ സര്‍വീസ് വയറിന്റെയോ, പോസ്റ്റ്, സ്റ്റേകമ്പി, തുടങ്ങിയവയുടെയോ മറ്റോ കാര്യങ്ങളും, കറണ്ട് സംബന്ധമായ പ്രശ്‌നങ്ങളും, ബില്‍ സംശയങ്ങളും, വീട്ടില്‍ കെഎസ്ഇബിയുടെ പ്രതിനിധി ആയി എത്തുന്ന മീറ്റര്‍ റീഡറോട് നേരിട്ട് പറഞ്ഞ് എളുപ്പം കാര്യം സാധിക്കാമായിരുന്നത് സ്മാര്‍ട്ട് മീറ്ററിന്റെ വരവോടെ ഇല്ലാതാകും. ബില്ലിന്റെ കാര്യവും സംശയങ്ങളും ഇനി ആരോട് പോയി ചോദിക്കും.

സ്മാര്‍ട്ട് മീറ്ററിലെ വിവരങ്ങള്‍ വിതരണസറ്റേഷനിലെ ബില്‍ സെക്ഷനില്‍ എത്തിക്കുന്നത് സിഗ്‌നലുകള്‍ അയിട്ടാണ്. ഓരോ വീടും ഒരു ട്രാന്‍സ്മിഷന്‍ സെന്റര്‍ ആകും. സ്മാര്‍ട്ട് മീറ്ററില്‍ നിന്നും ഉണ്ടാക്കുന്ന വികിരണം (റേഡിയേഷന്‍) മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉണ്ടാകുന്ന ഹാനി എത്ര വലുതാണ് എന്ന് കെഎസ്ഇബി ഇതുവരെ പഠനം നടത്തിയിട്ടില്ല. 'പക്ഷേ പഠനം നടത്തിയ യുഎസ്എ, ജര്‍മ്മനി, യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ സമാര്‍ട്ട് മീറ്റര്‍ മാറ്റി സാദാ മീറ്റര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നു.'' നമ്മുടെ വീടുകളിലെ കുഞ്ഞുങ്ങളെയും, ഗര്‍ഭിണികളെയും, മററു ജീവികളെയും ഇതിന്റെ റേഡിയേഷനില്‍ നിന്നും നമ്മള്‍ തടയണം.

വികസിത രാജ്യങ്ങളില്‍ സ്മാര്‍ട്ട് മീറ്ററിന് കടിഞ്ഞാണിടാന്‍ മറ്റൊരുകാര്യം കൂടി ഉണ്ട്. ചെറിയ ഇടമിന്നലോ, വൈദ്യുത വ്യതിയാനമോ വന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍ പൊട്ടിത്തെറിക്കും, ചാര്‍ജ് കൂടി മൊബൈല്‍ പൊട്ടിത്തെറിക്കുന്നതിനേക്കാള്‍ അതി ഭീകരമായി. ഈ ബോംബ് കേരളത്തിലെ വീടുകളില്‍ നമുക്ക് വേണ്ട.

സ്മാര്‍ട്ട് മീറ്റര്‍ ഏറ്റവും കൃത്യതയാര്‍ന്ന ഉപകരണമാണ്. ചെറിയ എര്‍ത്ത് ലീക്കേജ് പോലും നമ്മുടെ വൈദ്യുത ഉപഭോഗമായി കണക്കാക്കി ആ തുക നമ്മുടെ ബില്ലില്‍ കൂട്ടും. അത് നമുക്ക് നഷ്ടവും കെഎസ്ഇബിക്ക് ലാഭവും ഉണ്ടാക്കും.

5 വര്‍ഷത്തിനപ്പുറം ഒരു നിര്‍മ്മാണ കമ്പനിയും ഈ ഉപകരണത്തിന് ഗ്യാരണ്ടി നല്‍കുന്നില്ല. 5000 രൂപ വരും ഒരെണ്ണത്തിന്. ഒരു കോടി ഉപഭോക്താക്കള്‍ക്ക് 5000 കോടി ചിലവ് വരും 5 വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മീറ്റര്‍ മാറ്റാന്‍ 5000 കോടി കേരളത്തിന് ചിലവ് വഹിക്കേണ്ട വെള്ളാനയാണ് ഈ നശിച്ച സ്മാര്‍ട്ട് മീറ്റര്‍. നമ്മള്‍ എന്തിന് നമ്മുടെ കയ്യിലെ പണം മുടക്കി കെഎസ്ഇബിക്ക് വന്‍ ലാഭം ഉണ്ടാക്കി കൊടുക്കണം. സ്മാര്‍ട്ട് മീറ്റര്‍ വാങ്ങാന്‍ നമ്മളും അതിന് കമ്മീഷന്‍ തട്ടാന്‍ കെഎസ്ഇബി ഉന്നതരും. അങ്ങനെ മലയാളികളെ പറ്റിച്ച് ആരും കാശടിക്കണ്ട.

സ്മാര്‍ട്ട് മീറ്റര്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വളരെ ഉപയോഗമാണ് എന്നതിന് കെഎസ്ഇബി പറയുന്ന ഏക നേട്ടം വൈദ്യുത ഉപഭോഗം എത്രയായി എന്ന് അപ്പപ്പോള്‍ മൊബൈല്‍വഴി അറിയാം എന്നതാണ്. വീട്ടിലെ വൈദ്യുത ഉപഭോഗം അറിയാന്‍ വീട്ടിലെ കറണ്ട് മീറ്ററില്‍ പോയി നമ്മള്‍ നോക്കിക്കോളാം. അതിനു ഇങ്ങനെ ഇരട്ടി കാശ് ചിലവാക്കാന്‍ നമ്മള്‍ തയ്യാറല്ല.

Disadvantages of Smart meter, problems of Smart meter എന്നിങ്ങനെ ഗൂഗിള്‍, യൂട്യൂബ് മുതലായവയില്‍ സേര്‍ച്ച്‌ചെയ്തു നോക്കു, ആധികാരികത തിരിച്ചറിയു...

കേരളത്തിലെ വീടുകളെ ഇരുട്ടിലേക്കും, മാറാരോഗത്തിലേക്കും തള്ളിവിടുന്ന ഈ സ്മാര്‍ട്ട്മീറ്റര്‍ നമുക്ക് വേണ്ട. പൈസ കൊടുത്ത് നമ്മള്‍ കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ആകും ഇത് വാങ്ങുന്നത്. നമുക്ക് രണ്ട് മാസത്തില്‍ ഒരിക്കല്‍ വരുന്ന ആ പഴയ മീറ്റര്‍ റീഡര്‍ മതി. 

പരീക്ഷണ അടിസ്ഥാനത്തില്‍ കുറച്ച് വീടുകളില്‍ മാത്രം ആദ്യം സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുമ്പോള്‍ ജലമസ ശോല രവമൃഴല, ജൃലുമശറ മറ്മിരല ുമ്യാലി േമുതലായവ ഒന്നും തുടക്കത്തില്‍ കാണില്ല. കേരളത്തില്‍ പരക്കെ മീറ്റര്‍ വയ്ക്കുമ്പോള്‍ കെഎസ്ഇബി നമ്മുടെ പോക്കറ്റടി തുടങ്ങും. ഇതു തിരിച്ചറിയാന്‍ മലയാളി വൈകിക്കൂടാ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.