ശ്രീനഗര്‍: രാജ്യചരിത്രത്തില്‍ ആദ്യമായി ശ്രീനഗര്‍ മുനിസിപ്പന്‍ കോര്പ്പറേഷന് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മേയര്‍ ജുനൈദ് അസീം മുട്ടുവാണ് പതാക ഉയര്‍ത്തിയത്. ശ്രീനഗര്‍ നഗരമധ്യത്തിലെ കോര്പ്പറേഷന് മന്ദിരത്തില്‍ ഇതുവരെ ദേശീയപാതക ഉയര്‍ത്തിയിട്ടില്ല.
ഭീകരരും വിഘടനവാദികളും റിപ്പബ്ലിക് ദിനം ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും അധികൃതര്‍ തള്ളി. അടുത്തിടെ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് രാജിവച്ച മുട്ടു അതിനു ശേഷമാണ് മേയറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: