തൃശൂര്‍ : യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച റാലി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ ആദരിച്ചു. ബിജെപിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, കെ. സുരേന്ദ്രന്, എം.ടി. രമേശ് എന്നിവര്‍ പൊന്നാട അണിയിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, ജനറല്‍ സെക്രട്ടറി രഞ്ജിത് ചന്ദ്രന് എന്നിവര്‍ ഹാരമണിയിച്ചു.
ബിജെപി ജില്ലാകമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് എ. നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനീഷ്കുമാര്‍, കെ.പി. ജോര്‍ജ് എന്നിവരും യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഓര്‍ഗനൈസിങ്ങ് കമ്മറ്റിക്കുവേണ്ടി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്, അഡ്വ. കെ.കെ. അനീഷ്കുമാര്‍ എന്നിവരും ഉപഹാരങ്ങള്‍ നല്കി.
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന് എംപി, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. കൃഷ്ണദാസ്, കെ.വി. ശ്രീധരന് മാസ്റ്റര്‍, അഖിലേന്ത്യാ സഹ സംഘടന സെക്രട്ടറി ബി.എല്‍.സന്തോഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്,എം.ടി.രമേശ്, ശോഭ സുരേന്ദ്രന്, കെ.സുരേന്ദ്രന് , യുവമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.മുരുകാനന്ദ്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂര്‍ണ, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്.ഹരി, യുവമോര്‍ച്ച സംസ്ഥാന നേതാക്കള്‍, ബിജെപി ജില്ലാ നേതാക്കള്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: