തൃശൂര്‍ : യുവകേരളം നരേന്ദ്രമോദിയോടൊപ്പം എന്ന സന്ദേശവുമായി യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന് സമാപനം. മൂന്ന് ദിവസമായി നടന്ന സംസ്ഥാന പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള നിര്‍വ്വഹിച്ചു. കേരള രാഷ്ട്രീയത്തില്‍ ബിജെപി മാത്രമാണ് വളരുന്ന രാഷ്ട്രീയപാര്‍ട്ടിയെന്നും കോണ്‍ഗ്രസും സിപിഎമ്മും തളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്,സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശ്,പി.കെ.കൃഷ്ണദാസ്,എം.ടി.രമേശ്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി. ഉദ്ഘാടനസഭയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ്ബാബു അധ്യക്ഷനായിരുന്നു.ദേശീയ ഉപാധ്യക്ഷന്‍ എ.പി.മുരുകാനന്ദം, സ്വാഗതസംഘം ചെയര്മാന് അനൂപ്ശങ്കര്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.ആര്.ഹരി,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂര്‍ണ,തൃശൂര്‍ ജില്ല പ്രസിഡന്റ് എ.നാഗേഷ് തുടങ്ങിയവര്‍ ഉദ്ഘാടന സഭയില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: