കൊച്ചി: കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നതാണ് ഒട്ടേറെ അമ്മമാര്‍ അടുക്കളകളില്‍ വിറകടുപ്പുമായി മല്ലിടുന്നത്. അന്നുമുതല്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ഇന്ത്യയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അവരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി എങ്ങനെ ആരോഗ്യപൂര്‍ണമായ അടുക്കള സൗകര്യം ഉണ്ടാക്കിക്കൊടുക്കാമെന്ന്. കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല പദ്ധതി ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരു വഴിയായിരുന്നു.
ഈ സര്‍ക്കാര്‍ 2016 മെയ് മാസം ആരംഭിച്ച ഉജ്ജ്വല പദ്ധതി വഴി, രാജ്യത്തെ പാവങ്ങളില്‍ പാവങ്ങളായ ആറു കോടി പേര്‍ക്ക് സൗജന്യമായി പാചക വാതകം നല്കാന് കഴിഞ്ഞു.മൂന്നു കോടിയിലേറെ പാചകവാതക ഉപഭോക്താക്കള്‍ പഹല്‍ പദ്ധതിയില്‍ ചേര്‍ന്നു.
പഹല്‍ പദ്ധതിവഴി ഗ്യാസിന്റെ വ്യാജ അക്കൗണ്ടുകളും ഒന്നിലേറെ കണ്‍കഷന്‍ ഉള്ളവരേയും ഉപയോഗിക്കാത്തവരേയും തിരിച്ചറിയാന്‍ സാധിച്ചു. ലോകത്ത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് നേട്ടം കൈമാറുന്ന പദ്ധതിയെന്ന നിലയില്‍ ലോക റെക്കോഡിന്റെ ഗിന്നസ്ബുക്കില്‍ ഇടം നേടി. എല്‍പിജിയുടെ സബ്സിഡി ആനുകൂല്യങ്ങള്‍ ഉപേക്ഷിച്ചത് ഒരു കോടി പേരാണ്. എല്‍പിജി ഉല്‍പ്പാദനം ഇരട്ടിപ്പിച്ച കൊച്ചിന് റിഫൈനറി ഇൗ രംഗത്ത് വലിയ രാഷ്ട്ര സഹായമാണ് ചെയ്തത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: