കൊച്ചി: ബിപിസിഎല്‍ കൊച്ചിന് റിഫൈനറി നടപ്പാക്കാന്‍ പോകുന്ന പെട്രോ കെമിക്കല്‍ പ്രോജക്ട് മാത്രം കേരളത്തില്‍ കൊണ്ടുവരുന്നത് 16,400 കോടി രൂപയുടെ നിക്ഷേപമാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പദ്ധതിക്കുള്‍പ്പെടെ റിഫൈനറി 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
മരുന്ന്, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഓട്ടോമോട്ടീവ്, വാഹന ഭാഗങ്ങള്‍, ഡയപ്പറുകള്‍, പെയിന്റ് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കേരളം കേന്ദ്രീകരിച്ച് നടത്താനുള്ള സാധ്യതയാണ് ഇതിലൂടെ. വാഹന സീറ്റുകള്‍, മെത്തകള്‍, ഷൂസ് സോള്‍, റഫ്രിജറേഷന്‍, കോട്ടിങ് സീലന്റുകള്‍, ഭക്ഷ്യ ചേരുവകള്‍, ഫൈബര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും സഹായകമാണ് പെട്രോ കെമിക്കല്‍ പ്ലാന്റിലെ ഉല്‍പ്പന്നങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: