മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍; അടിയന്തരാവസ്ഥ ഭീഷണി മുഴക്കി ട്രംപ്

Monday 28 January 2019 8:58 am IST
ഡെമോക്രാറ്റുകളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ വഴങ്ങിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപ് പറയുന്നത്.

വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ വഴങ്ങിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപ് പറയുന്നത്.

മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് അടച്ചിട്ട ട്രഷറികള്‍ കഴിഞ്ഞ ദിവസം തുറന്നെങ്കിലും തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് ട്രംപ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം ചെലുത്താം അല്ലെങ്കില്‍ മറ്റ് പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള തുക മതില്‍ നിര്‍മാണത്തിനായി ഉപയോഗിക്കാം എന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിന് 5.7 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. നിലവില്‍ മൂന്നാഴ്ചത്തേക്കുള്ള തുക മാത്രമാണ് കോണ്‍ഗ്രസ് അനുവദിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.