തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. . രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങളുടെ ഭാഗമായിട്ടാണ് റെയ്ഡെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ചൈത്ര തെരേസ ജോണ്‍ നടത്തിയ റെയ്ഡിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
അതേസമയം റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: